പിറ്റേന്ന് രാവിലെ സ്വാസുവും ദേവുവും ഒന്നിച്ചാണ് കോളേജിലേക്ക് പോയത്...ദേവുവിന്റെ മനസിൽ ആകുലത ഉണ്ടായിരുന്നു.. കാരണം തന്നെ ശത്രു ആയി കണ്ട സ്വാസികയെയാണ് ഏവർക്കും പരിചയം.. എന്നാൽ തന്റെ ഇച്ചേച്ചി, തന്നെ തിരിച്ചറിഞ്ഞപ്പോൾ സ്നേഹംകൊണ്ട് മൂടുക ആയിരുന്നു തന്നെ..കാരണം ഇച്ചേച്ചിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആയിരുന്നു താൻ... ഓരോന്നും ചിന്തിച്ചു ഇരുന്നുകൊണ്ട് കോളേജിലെത്തിയത് ദേവ അറിഞ്ഞില്ല... \"ദേവ.. രണ്ടുദിവസം മുമ്പ് നമ്മൾ എങ്ങനെ ആയിരുന്നുവെന്ന് കോളേജിലെ എല്ലാവർക്കുമറിയാം... പക്ഷേ ഇന്ന് നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും ശ്രദ്ധിക്