പെട്ടന്നവനെ ആരോ പിടിച്ചു എഴുന്നേൽപ്പിച്ചു. തന്നെയെഴുന്നേൽപ്പിച്ചയാളെ അവൻ നോക്കി ഒരു പെൺകുട്ടിയായിരുന്നു... കുസൃതി മായാത്ത കുഞ്ഞി മുഖം.. കണ്ണുകൾ എന്തോ മറച്ചു വെക്കും പോലെ തോന്നിയവന്... "അതെ ചേട്ടാ എന്തെങ്കിലും പറ്റിയോ...? "വളരെ ആർദ്രമയവൾ അവനോട് തിരക്കി... "ഇടിച്ചു ചെളിയിൽ ഇട്ടതും പോരാ വല്ലതും പറ്റിയോന്നോ..? നിനക്കൊന്നും കണ്ണില്ലേ...? നേരെ നോക്കി ഓടിക്കണം അല്ലാണ്ട് വഴിയേ പോകുന്നവരുടെ നെഞ്ചത്തോട്ട് കേറരുത്....! നിനക്കൊക്കെ എങ്ങനെയാ ലൈസൻസ് കിട്ടിയത്..? ഓരോന്നും ഇറങ്ങികോളും മനുഷ്യനെ മെനക്കെടുത്താൻ..." ഇന്റർവ്യൂ മുടങ്ങിയ ദേഷ്യത്തിലവൻ ഉച്ചത്തിൽ പുലമ്പി