നീലകാശത്തിനു താഴെ നിറങ്ങളുടെയും സ്വപ്നങ്ങളുടെയും ലോകത്ത്.. പച്ചപ്പട്ടണിഞ്ഞ പരവതാനി പോലെ പടർന്നു കിടക്കുന്ന പുൽത്തകിടികളെ തഴുകിത്തലോടി കടന്നു പോകുന്ന കാറ്റിനോടെന്തൊ അസൂയപോൽ.. നിഷ്ചലമായി ഒഴുകുന്ന പുഴകളും നല്ല താളത്തിൽ ഒഴുകുന്ന കുഞ്ഞരുവികളും അവയിൽ മുങ്ങികുളിക്കും ചെറു പക്ഷികളും നീന്തികളിക്കുന്ന ചെറുമീനുകളും... കളങ്കമില്ലാത്ത മനസ്സുമായി ജീവിക്കുന്ന ജീവികലോടെന്തോ അസൂയപ്പോൽ... അസൂയ യുണ്ടെങ്കിലും പ്രണയമാണ്.. പ്രാണയമാണ്...ഒരുപാട് ഒരുപാട്...