ചേച്ചി പറഞ്ഞത് കേട്ട് ഐഷു പഴയ കാര്യങ്ങൾ ഓർക്കുന്നു. ഐഷു പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്, കൂടെ പഠിക്കുകയായിരുന്ന അഭിജിതിനു എഴുതി കൊടുത്ത ലെറ്റർ ടീച്ചർ പിടിച്ചതും, അത് അവളുടെ തലയിൽ ആക്കി അവൻ കയ്യൊഴിഞ്ഞപ്പോൾ അതിന്റ പേരിൽ പ്രൈസിപ്പലിന്റെയും, ടീച്ചറിന്റെയും വായിലിരിക്കുന്നത് മൊത്തം കെട്ടതുമൊക്കെ. !!!!! നിങ്ങളുടെ മകളെ പഠിക്കാനോ അതോ പ്രേമിക്കാനാണോ ഇവിടേക്ക് വിടുന്നത്. \" \" ഇങ്ങനെയുള്ള പെൺകുട്ടികളാണ് ആൺകുട്ടികളെ കൂടി വഷളാക്കുന്നത്, എന്നിട്ടോ അവസാനം കുറ്റം മൊത്തം ആൺകുട്ടികൾക്ക്.!!!!!\"ഐഷു..., ഐഷു..\"ചേച്ചി വിളിക്കുന്നത് കേട്ട് ഐഷു ആ ചിന്