നിങ്ങൾക്ക് നാളെ തന്നെ പോകണോ? എനിക്ക് നിങ്ങളെ കണ്ട് കൊതി തീർന്നിട്ടില്ല, ഇനിയുമൊരുപാട് പറഞ്ഞ് തീരാൻ ബാക്കിയുള്ളത് പോലെ പിറ്റേന്ന് ഗൾഫിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിൽ പെട്ടി പായ്ക്ക് ചെയ്യുന്ന നസീറിനോട് ലൈല പ്രണയാർദ്രമായി പറഞ്ഞു. പോകണം ലൈലാ ,എനിക്കും ആഗ്രഹമുണ്ട് ,ഈ നാട്ടിൽ നിന്നോടൊപ്പം മരണം വരെ ഉണ്ടാവണമെന്ന്, പക്ഷേ നമ്മുടെ സ്വപ്‌നങ്ങളൊക്കെ സഫലമാകണമെങ്കിൽ അക്കരക്ക് പോയേ മതിയാവു ,ഇവിടെ നിന്നാൽ ഒന്നും സമ്പാദിക്കാൻ കഴിയില്ല പോയിട്ട് ഇനി നിങ്ങളെപ്പോഴാതിരിച്ച് വരിക? വരാം, എത്രയും പെട്ടെന്ന് തന്നെ, പിന്നീട് അയാൾ വന്നത് മൂത്ത കുട്ടി ജനിച്ച് അവ