വൈകേന്ദ്രം Chapter 17 ഓപ്പറേഷൻ സക്സസ് ആയിരുന്നു. ഒരാഴ്ച ഹോസ്പിറ്റലിൽ കിടക്കണം ആയിരുന്നു. ആ ഒരാഴ്ചയും വൈഗയാണ് ഹോസ്പിറ്റലിൽ നിന്നത്. പകൽ സമയത്ത് ലക്ഷ്മി വരും. രാത്രി ഇന്ദ്രൻ വന്ന് ലക്ഷ്മിയെ വീട്ടിലാക്കും. നന്ദുവിന് എക്സാം ആയതുകൊണ്ട് തിരക്കായിരുന്നു. അങ്ങനെ ഒരു ദിവസം ലക്ഷ്മി കാലത്ത് ബ്രേക്ക് ഫാസ്റ്റും ആയി വന്നപ്പോൾ വൈഗ ഫ്രഷായി ബാത്റൂമിൽ നിന്നും വന്നു. ഒരാൾ കുറച്ച് ഫയൽസുമായി നിൽക്കുന്നുണ്ടായിരുന്നു. രാഘവനോടും ലക്ഷ്മിയോടും എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. അവൾ അയാളെ ശ്രദ്ധിച്ചു. 45 വയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യൻ. വൈഗയേ കണ്ട