പുലരുവാൻ നേരമിനിയുമകലെ മരണമെന്ന സത്യത്തെ പുൽകി ഞാനിരുന്നു നിന്റെ നീലമിഴികളുടെ സാമിപ്യം ഒരു കോടമഞ്ഞുപോലെ എന്നെ പൊതിഞ്ഞിരുന്നെങ്കിൽ പിന്നിട്ട വഴികളിലെവിടെയോ ചിന്നിചിതറിയ നിന്റെ കണ്ണീർതുള്ളികൾ ഒരുവേള ഞാൻ കണ്ടിട്ടും കാണാതെ നടന്നകന്നു എന്നെ മാടിവിളിക്കാൻ നീലാകാശവും നീലനക്ഷത്രങ്ങളും മാത്രം യാത്രതുടങ്ങാൻ നേരമായി ദേഹമിവിടെ അലിഞ്ഞു ചേരുന്നുവെങ്കിലും ദേഹി നിന്റെ സ്വപ്നങ്ങളിൽ അലിഞ്ഞുചേരാൻ യാത്രയാകുന്നു.