Part -28 "അതുണ്ടല്ലോ... അത് പിന്നെ ഉണ്ടല്ലോ.... നീ സാരിയും ദാവണിയും ഒക്കെ ഉടുത്താ വലിയ പെൺപിള്ളേരെ പോലെ തോന്നും. നീ എപ്പോഴും ചെറിയ കുട്ടികളെ പോലെ ക്യൂട്ട് ആയി കാണുന്നതാ എനിക്ക് ഇഷ്ടം" അവളുടെ തോളിൽ താടി കുത്തി വച്ച് കാതിലായി ദത്തൻ പതിയെ പറഞ്ഞു. അവന്റെ മറുപടി കേട്ട് വർണ അത്ഭുതത്തോടെ അവനെ നോക്കി. ദത്തന്റെ ഭാഗത്ത് നിന്നും ആദ്യമായാണ് അങ്ങനെ ഒരു സംസാരം വർണ കേൾക്കുന്നത്. പക്ഷേ ദത്തൻ അതൊന്നും ശ്രദ്ധിക്കാതെ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു. വീട്ടിലെത്തിയതും സമയം 7 മണി കഴിഞ്ഞിരുന്നു. വാങ്ങിച്ച സാധനങ്ങളെല്ലാം ടേബിളിൽ വച്ച ശേഷം വർണ ചാടി തുള്ളി ബെ