എൻ്റെ മനസാകെ കൈവിട്ടു പോകുന്ന പോലെ.ഞാൻ എന്തൊക്കെ പറയുന്നു പ്രവർത്തിക്കുന്നു എനിക്ക് അറിയില്ല!! എൻ്റെ ഉള്ളിൽ ഒരേയൊരു ചിന്ത മാത്രം എൻ്റെ വാസു!!!! ചെറിയൊപ്പയും ,ചിറ്റയും ,അമ്മയും എല്ലാവരും വന്നു ഓരോന്ന് പറയുന്നുണ്ടെങ്കിലും എൻ്റെ ചെവിക്കുള്ളിൽ എല്ലാം ഒരു മൂളൽ മാത്രം!!!! ഞാൻ ഒരുപാട് പ്രാർത്ഥിച്ചു.... ഒന്നും കഴിക്കാൻ വയ്യ കുടിക്കാൻ വയ്യ ഒന്ന് ഉറങ്ങാൻ വയ്യ.... കണ്ണിൻ്റെ മുന്നിൽ വാസു വന്നു നിൽക്കുന്ന പോലെ... 🥀 അയ്യോ!!!!! ബാലയെവിടെ.... അമ്മെ ...!!! മുറിയിൽ ഇല്ലെ???? ഇല്ല... അവള് മുറിയിൽ ഇല്ല!!! എങ്ങോട്ട് പോയി!!!! ദേ തുളസി കുഞ്ഞേ !!! ബാലമോളു കാവിൻ്റെ ഉള്ളിൽ ഇരിക്കു