Aksharathalukal

Aksharathalukal

എൻ കാതലെ....♡ - 40

എൻ കാതലെ....♡ - 40

4.7
8.8 K
Comedy Drama Love Suspense
Summary

Part -40   "ഇനി രാത്രി കുട്ടി ചാത്തൻ വരുമോ ശിലു" ഭദ്രപേടിയോടെ ചോദിച്ചു.   "എയ് ഇല്ല. ഇതൊക്കെ അവളുടെ നമ്പർ അല്ലേ. ഇന്നത്തെ കാലത്തൊക്കെ കുട്ടിച്ചാത്തൻ ഉണ്ടോ "   " എനിക്കൊന്നും അറിയില്ല. ആകെ ഉള്ള മനസമാധാനം കൂടി പോയി. " ഭദ്ര തലക്ക് കൈ കൊടുത്ത് സോഫയിലേക്ക് ഇരുന്നു.     വർണ മൂളി പാട്ടും പാടി റൂമിലേക്ക് കയറിയതും പെട്ടെന്ന് പിന്നിൽ നിന്നും വാതിൽ അടഞ്ഞു. തിരിഞ്ഞ് നോക്കുന്നതിനു മുൻപേ പിന്നിൽ നിന്നും ദത്തന്റെ ഇരു കൈകളും അവളുടെ അരയിലൂടെ ചുറ്റി പിടിച്ചിരുന്നു.   "മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ ദത്താ..." അവന്റെ കൈയ്യിൽ കിടന്ന് കുതറി കൊണ്ട് വർണ