ഭാഗം 3 ©ആര്യ നിധീഷ്... അമ്മു വാഷ്റൂമിൽ പോയി കൈകുമ്പിളിൽ വെള്ളമെടുത്ത് മുഖത്തേക്ക് വീശി എറിഞ്ഞു... സീമന്ദരേഖയിൽ മാഞ്ഞുതുടങ്ങിയ സിന്ദൂര ചുവപ്പും ഒഴിഞ്ഞ കഴുത്തു കാണെ നെഞ്ച് വിങ്ങുന്ന പോലെ തോന്നി അവൾക്ക് ഒന്ന് പൊട്ടിക്കരയാൻ മനസ്സ് കൊതിച്ചു എന്നാൽ അതിനവൾക്ക് കഴിയാത്ത പോലെ.... അമ്മൂ..... ഹരിയുടെ വിളികെട്ടവൾ പിന്തിരിഞ്ഞു നോക്കി... മതി മുഖം കഴുകിയത് വന്ന് കഴിക്കാൻ നോക്ക് തിരികെ മുറിയിൽ ചെല്ലുമ്പോൾ ഹരിയേട്ടൻ കഴിക്കാൻ എടുത്തുവെച്ചിരുന്നു....എന്തോക്കയോ കഴിച്ചെന്നുവരുത്തി അവൾ എഴുനേറ്റു... കുറച്ചുകൂടി കഴിക്കെന്റ