ഭാഗം 34 ©ആര്യ നിധീഷ് ഹരി..... നീ ആ ഫോട്ടോ ഒന്ന് കാണിച്ചേ..... ഉള്ളിൽ നുറഞ്ഞു പൊന്തിയ സംശയങ്ങൾക്ക് ഒരു വ്യക്തത എന്നോണം കാശി ചോദിച്ചു.... ഹരി നീട്ടിയ ഫോണിലെ ഫോട്ടോ കണ്ടതും കാശിയെ പോലെ തന്നെ അപ്പുവും ഒരു നിമിഷം സ്തംഭിച്ചുപോയിരുന്നു...... അറിയാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു..... യുവി...... അവന്റെ കണ്ണുകളിലെ നീർതിളക്കം കാണെ ഹരി മുഖം ചുളിച്ചവനെ നോക്കി.... കാശി..... അറിയുമോ നിനക്ക് ഇയാളെ..... ഹരി സംശയത്തോടെ ചോദിച്ചു.... അറിയാം...... ന്റെ യുവി.... കൂടെ പിറക്കാതെ പോയ ന്റെ കൂടപ്പിറപ്പ്..... ന്റെ അതുവിന്റെ പ്രാണൻ ആയിരുന്നവൻ..... ഈ കാശിനാഥനെ ഇത്രേം ഉയരങ്ങളിൽ എത്തിച്ചവൻ..... അത്