റിസൾട്ട്... ഒരു സമാധാന വാക്കുകളും അബിക്ക് ആശ്വാസം നൽകാൻ തക്ക കെല്പുള്ളതായിരുന്നില്ല കൺസൾട്ടിങ് റൂമിന്റെ ചില്ലു ഡോർ തുറന്ന്പിടിച്ചോണ്ട് അബി ഒന്നൂടെ ഡോക്ടർ അശോക് കുമാറിനെ ദയനീയമായ് നോക്കി,, കഴിഞ്ഞ നാല് ആഴ്ചയിൽ ഏറെയായ് അബി ഡോക്ടർ അശോക് കുമാറിന്റെ ട്രീറ്റ്മെന്റിൽ ആണ്, ഒരു നിസാര തലവേദന,ഒടുവിൽ നിൽക്കാനോ ഇരിക്കാനോ പറ്റാത്ത പോലെ വേദന സഹിക്കാൻ വയ്യാണ്ടായപ്പോ ഡോക്ടറെ വന്നു കണ്ടു, മരുന്നും,ടെസ്റ്റും എല്ലാം നോക്കി വേദനയ്ക്കൊരു ശമനവും ഇല്ല, "സാമ്പിൾ എടുത്ത് ലാബിൽ കൊടുക്കണം അകത്തോട്ടു പൊയ്ക്കോ നഴ്‌സ് ഉണ്ട് അവർ എടുത്തോളും" Dr അശോക