പണ്ട് പല കഥകളിലും അവൾ സ്ത്രീകളുടെ ദുരനുഭവങ്ങൾ വായിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും ഇതേ അവസ്ഥ തനിക്കുണ്ടാവും എന്നവൾ കരുതിയില്ല. ജീവിതം അവസാനിപ്പിക്കാൻ പല തവണ കരുതി, പക്ഷേ താൻ എന്തിന് തൻ്റെ ജീവിതം മറ്റുള്ളവർക്ക് ഹോമിക്കണം എന്ന് ചിന്തിച്ച് പിൻവാങ്ങി. മഴ കുറയുന്നില്ല, മറിച്ച് മഴയുടെ ശക്തി പതിൻമടങ്ങ് വർധിക്കുന്നതായി അവൾക്ക് തോന്നി. തൻ്റെ പേര് പോലും മറക്കുന്നതായി അവൾക്ക് തോന്നി, Mrs.Kumar എന്നല്ലാതെ കല്യാണത്തിനു ശേഷം അധികം ആരും തന്നെ അഭിസംഭോധന ചെയ്തിട്ടില്ല. പിന്നെന്ത് വ്യക്തിത്വം????? കുറേ കൂടെ സാമർത്യം വേണമായിരുന്നുവെന്നവൾ ഇപ്പൊൾ ചിന്തിക്കുന്നുണ്ടാവും...