മുല്ലവല്ലികൾ തോൽക്കും കാർകുന്തലിനെ പ്രണയിച്ചു തഴുകി പോകും ഇളം തെന്നൽ. എന്നും അവൾക്കു ചുറ്റും ഉണ്ടാരുന്നു….പ്രകൃതിയിലെ ഓരോ അണുവിലും സംഗീതം കണ്ടവൾ ജീവവായുവായി സംഗീതത്തെ ഉള്ളിൽ പേറിയവൾ… നാടിൻപുറത്തിന് നന്മനിറഞ്ഞവൾ.. പാർവതി ദേവിതൻ ചൈതന്യം നിറഞ്ഞവൾ.. പേരുകേട്ട നായർ തറവാട്ടിലെ ഇളമുറകാരി അച്ചു എന്ന ശിവാത്മിക ഇത് അവളുടെ കഥയാണ്. അവളുടെ പ്രണയത്തിന്റെ പ്രാണന്റെ കഥ.. തംബുരു തന്ത്രികളെ പുണർന്നു നില്കും സ്വരങ്ങൾ പോലെ അവളുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന അവളുടെ പ്രണയത്തിൻ കഥ… സംഗീതത്തിൽ തുടങ്ങിയ കഥ… " അല്ല സാഹിത്യകാരി ഇതുവരെ എഴുതി തീർന്നിലെ…."