പാരിൽ പടർന്നൊരാ കൂരിരുട്ടിൽ ഒറ്റക്കൊരഭയാർത്ഥിയായ് ഞാൻ മോക്ഷമില്ലാ വേദന പേറി കാതങ്ങൾ നടന്നു തുടങ്ങി പകലുകൾ അകലെയകലെ ഈ യാത്രയിൽ ഞാനോ തമസ്സിൽ നഷ്ട സ്വപ്നങ്ങളെ തേടിടുന്നു... ഇരുളിൻ തീയാളുമ്പോൾ പൊള്ളും ചൂടിൽ സ്മൃതികൾ വേട്ടയാടുന്നു കൺതടങ്ങൾ നിറയുന്നു എവിടെയെൻ കിനാക്കൾ? എവിടെയെൻ സ്മിതം..? എവിടെ പോയ്‌മറഞ്ഞു..? അടർന്ന ബാഷ്പങ്ങളിൽ കോറിയിട്ട പ്രഹ്നയ പരാജയം. വിടർന്നു ഇപ്പോൾ അന്ത:കരണത്തിലും അന്ധകാരം.. സകലതിനും ഹേതുവായതോ ആത്മാവിൻ മനോരഥം കഴിഞ്ഞ രാവിൽ മിഥ്യയായ് നീയും കൂടെയുണ്ടായിരുന്നു ധ്വാന്തമാണ് ചുറ