ഓപ്പറേഷൻ തീയേറ്ററിനു മുന്നിൽ അക്ഷമരായിട്ട് എല്ലാവരും നിന്നു. കുറഞ്ഞ നിമിഷങ്ങൾക്കുള്ള തന്നെ അപ്പുവും ദേവരാജനുമടക്കം എല്ലാവരും എത്തിയിരുന്നു. സമയം ഒച്ചിഴയും പോലെ തോന്നി. നിമിഷങ്ങൾക്ക് ദിവസങ്ങളുടെ ധൈർഘ്യം അനുഭവപ്പെട്ടു. മാളുവിന്റെ വസ്ത്രങ്ങളും കൂട്ടിപിടിച്ചു ജാനകി തേങ്ങി. ആ ഇടനാഴികയിലെ നിശബ്ദതയിൽ അവരുടെ തേങ്ങലുകൾ ഉയർന്നു കേട്ടു. കരഞ്ഞു തളർന്ന ലച്ചു ആദിയുടെ തോളിലേക്ക് തലവെച്ചു.. വിറച്ചിരിക്കുന്ന മാധവനെ ചേർത്തു പിടിച്ചു മഹേഷും. അരുണിന്റെ കണ്ണുകൾ വെറും നിലത്തു മരവിച്ച അവസ്ഥയിൽ ഇരിക്കുന്ന ദേവിൽ മാത്രം തറഞ്ഞു നിന്നു. അവനടുത്തേക്ക് പോകാൻ ഒരു