" ഞങ്ങൾ നാളെ രാവിലെ ഇറങ്ങും " അത് പറഞ്ഞ് ദത്തൻ ഭക്ഷണം കഴിക്കുന്നത് നിർത്തി എണീറ്റു. "വർണയെ കൂടെ കൊണ്ടുപോകാൻ നീ അപ്പോ തിരുമാനിച്ചോ " മുത്തശി അവസാന പ്രതീക്ഷയോടെ ചോദിച്ചു. "നാളെ രാവിലെ ഞാൻ ഇവിടെ നിന്നും പോകുന്നുണ്ടെങ്കിൽ കൂടെ എന്റെ ഭാര്യയും ഉണ്ടാകും" മറ്റു ചോദ്യങ്ങൾക്ക് കാത്ത് നിൽക്കാതെ ദത്തൻ കൈ കഴുകി റൂമിലേക്ക് പോയി. "എങ്ങോട്ട് പോകുന്ന കാര്യമാ എട്ടൻ പറയുന്നേ " ഒന്നും മനസിലാവാതെ ഭദ്രയും ശിലുവും ചോദിച്ചു. "ദേവനും, വർണ മോളും നാളെ വർണയുടെ നാട്ടിലേക്ക് പോവാ " ചെറിയമ്മ പറഞ്ഞതും ഭദ്രയുടേയും ശിലുവിന്റെയും മുഖം മങ്ങ