മാധവമേനോൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. മീരയോട് പറഞ്ഞതിനുശേഷം അവളുടെ കണ്ണുകളിലെ നനവ്, അയാളുടെ മനസ്സിലും നോവ് പടർത്തി. എന്നാൽ മീരയുടെ വാക്കുകളാണ് മാധവ മേനോനെ അത്ഭുതപ്പെടുത്തിയത്." ഒരു പ്രതിസന്ധി വരുമ്പോൾ ഏത് അച്ഛനെയും സഹായിക്കേണ്ടത് മക്കളുടെ കടമയല്ലേ വല്യച്ഛ.... അല്ലെങ്കിൽ തന്നെ മീര ഇവിടെ എന്താണ് നേടിയിരിക്കുന്നത്.... എല്ലാം അച്ഛന് അവകാശപ്പെട്ടതല്ലേ.... ആ വിയർപ്പിന്റെ വിലയല്ലേ ഇതെല്ലാം.... " ആ വാക്കുകൾക്ക് ശേഷം ഒരു പൊട്ടിക്കരച്ചിലാണ് മാധവമേനോൻ പ്രതീക്ഷിച്ചത്. എന്നാൽ തലയുയർത്തിപ്പിടിച്ച് തന്റെ മുന്നിലൂടെ പോയ ആ മുഖം ഇപ്പോഴും മറക്കാൻ കഴിയുന്