ഭാഗം 27 ©ആര്യ നിധീഷ് കാശി ഫോൺ ഓപ്പൺ ചെയ്ത് ആ ഫോട്ടോസ് ഒന്ന് നോക്കി എന്നിട്ട് അതുമായി ഹരിയുടെ അടുത്തേക്ക് നടന്നു .... അവൻ ചെല്ലുമ്പോൾ താഴെ സോഫയിൽ തലയിൽ കൈ ഊന്നി ഇരിക്കുന്ന ഹരിയെ ആണ് കണ്ടത്..... തോളിൽ ഒരു കൈകൾ അമർന്നപ്പോൾ ഹരി മുഖം ഉയർത്തി നോക്കി.... കരഞ്ഞു ചുവന്ന കണ്ണുകൾ അവനിലെ നോവിന്റെ ആഴം വിളിച്ചോതുന്നുണ്ട്.... സ്വന്തം ചോരയെ തിരിച്ചറിയാതെ പോയ വേദന അവനെ വല്ലാതെ തളർത്തിയിരുന്നു..... ഹരി...... ഇങ്ങനെ വിഷമിക്കല്ലേ കഴിഞ്ഞത് ഒക്കെ കഴിഞ്ഞു അത് വിട്..... ഇനി മുൻപോട്ട് എന്താ എന്ന് ചിന്തിക്ക്..... എനിക്ക് അറിയില്ല കാശി ഞാൻ എന്ത് പറഞ്ഞാ അവളെ മനസ്സിലാക്കണ്ടേ....