അന്നും പതിവ് സമയത്ത് തന്നെ സ്കൂൾ വിട്ടു.. ബസിനായി കാത്ത് നിൽക്കുകയായിരുന്നു ഞാനും മൃദുവും... അപ്പോഴാണ് തസ്‌ലി ഓടി ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടത്... "എന്താ.. എന്ത് പറ്റി തസ്‌ലി.." അവളെ കണ്ടപാടെ മൃദു ചോദിച്ചു.. "എടാ അത്.. ദേ ഗ്രൗണ്ടിൽ തേജും ബേസിലും തമ്മിൽ അടി നടക്കുന്നു.. ഞങ്ങൾ ആരും പറഞ്ഞിട്ട് അവൻ മാറുന്നില്ല... നീ ഒന്ന് പോയി പറഞ്ഞു നോക്കു വേദു.." ഞാൻ വേഗത്തിൽ ഗ്രൗണ്ടിലേക്ക് നടന്നു.. കേട്ടത് ശരിയായിരുന്നു... രണ്ടുപേർക്കും നല്ലത് കൊള്ളുന്നുണ്ട്.. എനിക്ക് കണ്ടിട്ട് തന്നെ പേടിയായി... ഒരുപാട് പേര് ചുറ്റിലും നില്കുന്നുണ്ടെകിലും ആരും അവരെ പിടിച്ച