അന്ന് ഞാൻ ഉറങ്ങിയിരുന്നില്ല... എന്തെക്കെയോ വേണ്ടാത്ത ചിന്തകൾ എന്റെ മനസ്സിനെ പിടിച്ചുലച്ചു.... പിറ്റേന്ന് സ്കൂളിൽ എത്തി.. ഫസ്റ്റ് ബെൽ അടിച്ചിട്ടും തേജിനെ കണ്ടില്ല... എന്റെ കണ്ണുകൾ വാതിലിലേക്കും വരാന്തയിലേക്കും ഇടയ്ക്കിടെ നീണ്ടു.. പക്ഷെ നിരാശയായിരുന്നു ഫലം...ആഗ്രഹിച്ച മുഖം എനിക്കെവിടെയും കാണാൻ സാധിച്ചില്ല... ഉച്ചയ്ക്ക് ഗ്രൗണ്ടിലെ മാവിന്റെ ചുവട്ടിൽ മൃദുവിന്റെ കൂടെ ഇരിക്കുകയായിരുന്നു ഞാൻ.. പതിവിന് വിപരീതമായി അമലും യദുവും സെറയും ഇന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു... എല്ലാവരും തമ്മിൽ സംസാരിക്കുന്നത് ഇന്നലത്തെ സംഭവത്തെ പറ്റിയാണ്...