Aksharathalukal

Aksharathalukal

നിനക്കായ്‌ ഈ പ്രണയം (41)

നിനക്കായ്‌ ഈ പ്രണയം (41)

4.5
3.4 K
Drama Love
Summary

എല്ലാവരും അവരവരുടെ ഐസ്ക്രീം തിന്നുന്നതിനു ഒപ്പം ബാക്കി ഉള്ളവരുടെ ടേസ്റ്റ് ചെയ്തു അങ്ങനെ സന്തോഷിച്ചു ഇരുന്നു. “എനിക്ക് എന്തോ അങ്ങ് ദഹിക്കുന്നില്ല.. “ എന്തോ ചിന്തിക്കുന്ന മുഖഭാവത്തിൽ ഇരുന്നു ഷൈലാമ പറഞ്ഞു. “ദഹനക്കേട് ഉണ്ടെകിൽ തിന്നണ്ട.. ഞാൻ അത് തിന്നോളാം” ജിത്തു പറഞ്ഞത് കേട്ട് ഷൈലാമ അവനെ കൂർപ്പിച്ചു നോക്കി. “അതല്ലടാ.. ഒരു പനി മാറിയതിന്റെ മാത്രം സന്തോഷത്തിൽ ഇത്ര ആഷ് പൂഷ് ഐസ്ക്രീം പാർലറിൽ ഒക്കെ കൊണ്ട് വന്നു ഇവൻ ഐസ്ക്രീം വാങ്ങി തരിക എന്നൊക്കെ പറഞ്ഞാൽ.. എടാ.. രഘു.. എന്താ ഇതിനു പിന്നിലെ ദുരുദ്ദേശം?" ഷൈലാമ കണ്ണുരുട്ടി അവനോട് ചോദിച്ചു. "ഹഹഹഹ.. " രഘ