#ഭാര്യക്കുമുണ്ട്_സങ്കടങ്ങൾ: ''ഉമ്മാ ..... ഉപ്പ എപ്പോ വരും....? കുറെ നേരായില്ലേ.....? ഹഖൂന് ഉറങ്ങണന്ന് അറീലേ.....?" കുഞ്ഞുമോന്റെ വായിലൊതുങ്ങാത്ത സംസാരം കേട്ട് ഉമ്മ തരിച്ചു പോയി. മറുപടി എന്ത് പറയണമെന്ന് ആലോചിച്ചു. കാരണം പറയുന്നത് തെറ്റിയാൽ ചിലപ്പോൾ നാളെ ചോദിക്കും. വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ മറുപടി കൊടുത്തു. "ഹഖു മോനേ.... ഉപ്പ ആറ് മാസം കഴിഞ്ഞാൽ വരും." കുഞ്ഞു മനസ്സിൽ അപ്പോൾ അടുത്ത ചോദ്യം വന്നു. ''ഉമ്മാ ആറ് മാസന്ന് വെച്ചാൽ എന്നാ ....? നാളെയാണോ...? " അത്... മോനേ.... അത് കുറെ ദിവസം കഴിഞ്ഞിട്ടാ...... " കട്ടിലിൽ ചരിഞ്ഞ് മുഖത്തോട് മുഖം കിടന