Aksharathalukal

ഒറ്റപ്പെടൽ 😔

അവളുടെ തൊണ്ടയിൽ ഒരു ഭാരം പോലെ. ഉമിനീർ പോലും ഇറങ്ങുന്നില്ല.  ഒന്നിനും വയ്യ. മനസ് ആകെ തകർന്ന് പോണ പോലെ തോന്നി അവൾക്ക്. കണ്ണ് അറിയാതെ നിറന്നോഴുകി. അവൾ ചുറ്റും നോക്കി. ഇല്ല ആരും കാണുന്നില്ല. ഹോസ്റ്റൽ മുറിയിൽ ഒറ്റക്കിരുന്നു ഓരോന്നോർത്ത് കരയുകയാണവൾ. അവൾ തന്റെ പഴയ കാലത്തിന്റെ ഓർമകളിലേക്ക് പോയി.
..................................................................................................................
പണ്ട് എന്ത് സന്തോഷമായിരുന്നു തന്റെ ജീവിതത്തിൽ. ഈ ലോകത്തെ ഏറ്റവും സന്തോഷവതിയായ മനുഷ്യൻ അവളാണെന്ന് അവൾക്ക് തോന്നിയിട്ടുണ്ട്. കൂട്ടുകാരും വീട്ടുകാരും എല്ലാരും തന്റെ ജീവിതത്തിലെ പ്രധാന ഭാഗമായിരുന്നു. സന്തോഷം മാത്രമായിരുന്നു അവൾക്ക്. എന്നാൽ എല്ലാം തകിടം മാറുന്നത് അവൾ കോളേജ് ലൈഫ് ആരംഭിച്ചപ്പോഴാണ്. കോളേജിൽ നിന്ന് വീട്ടിലേക്ക് ഒരുപാട് ദൂരം  ഉള്ളതിനാൽ  കോളേജ് ഹോസ്റ്റൽ ആയി പിന്നീട് അവളുടെ വീട്. അവിടെ ഉള്ളവർ അവൾക്ക് പ്രിയപെട്ടവരായി. എന്നാൽ ആരും അവളെ സ്നേഹിച്ചിരുന്നില്ല. എന്നവൾ തിരിച്ചറിയാൻ വൈകി. ഹോസ്റ്റൽ ലൈഫ് തുടങ്ങിയപ്പോ പഴയ ഫ്രണ്ട്സിൽ നിന്നും അകന്നു. ആരും ആയും കോൺടാക്ട് ഇല്ലാതായി. വീട്ടുകാർ ഒറ്റപ്പെടുത്താൻ തുടങ്ങി. ഹോസ്റ്റലിൽ ഉള്ള ഫ്രണ്ട്‌സ് അവളെ അവിശ്വസിക്കാനും ഒറ്റപ്പെടുത്താനും തുടങ്ങി. എല്ലാം തുറന്ന് പറയാൻ അവൾക്ക് ഒരു കാമുകനില്ല. നല്ല ഫ്രണ്ട്‌സ് ഇല്ല. കാമുകൻ വേണമെങ്കിൽ ഉണ്ടാകുമായിരുന്നു. വേണ്ട എന്ന് വെച്ചത് തന്റെ വീട്ടുകാർക്ക് വേണ്ടി ആയിരുന്നു. അവരോളം പ്രിയപ്പെട്ടവർ വേറെ ഇല്ലാത്തത് കൊണ്ട്. എന്നാൽ അവളെ ആരും മനസിലാക്കിയില്ല. അവളെ ഒറ്റപ്പെടുത്തുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും ആരും അറിന്നില്ല. ഓരോ നിമിഷവും അവർ തകർത്ത് കൊണ്ടിരുന്നത് അവളുടെ മനസിനെ ആണെന്ന്. ഒറ്റപ്പെടൽ അവൾക്ക് താങ്ങാൻ കഴിഞ്ഞില്ല. കുട്ടേപ്പെടുത്തലുകൾ നേരിടാനും. അവസാനം അവൾ ഒരു തീരുമാനം എടുത്തു. എല്ലാം അവസാനിപ്പിക്കാൻ.
...................................................................................................................
പുറത്ത് മഴ തകർത്ത് പെയ്തു. അവളുടെ മനസും അതേപോലെ പെയ്തു കൊണ്ടിരുന്നു. മഴ തീർന്നിട്ട് അവളുടെ മനസ് മാത്രം കലങ്ങി തെളിന്നില്ല .അവൾ ഒന്ന് പൊട്ടിക്കരയാൻ ആഗ്രഹിച്ചു. അവൾ വിശ്വസിക്കുന്ന ദൈവങ്ങളോട് അവൾ ഒന്ന് മാത്രം പ്രാർത്ഥിച്ചു. ഒന്ന് അങ്ങ് വിളിച്ചിരുന്നെങ്കിൽ എന്ന്. മരണത്തെ അവൾ അത്രക്കും ആഗ്രഹിച്ചു പോയി. ഒറ്റപ്പെടലിന്റെ വേദന അറിയണമെങ്കിൽ അവളായിരുന്നു ജനിക്കണമായിരുന്നു. അവസാനം തന്റെ തീരുമാനം നടപ്പിലാക്കാൻ അവൾ തീരുമാനിച്ചു. അവസാനമായി അവൾ ഒരു പേപ്പറിൽ ഒന്ന് മാത്രം അവൾ എഴുതി.
"ഈ ലോകത്ത് ആരെയും ഒരിക്കലും ഒറ്റപ്പെടുത്തരുത്. അത് താങ്ങാൻ ഉള്ള ശക്തി ആർക്കും ഉണ്ടാവില്ല. ഞാൻ പോകുന്നു. ആർക്കും ഒരു ശല്യമാവാതെ. Good by "
തന്റെ ശാലിന്റെ ഒരു തുമ്പ് തന്റെ കഴുത്തിലും മറ്റേ വശം ഫാനിലും ആയി കുറുക്കി ഇടുമ്പോ താൻ  സ്നേഹിച്ച വീട്ടുകാർക്കു  വിശ്വസിച്ചു കൂടെ കാണുമെന്ന ആഗ്രഹിച്ച കൂട്ടുകാരോ അവളുടെ  മനസിലേക്ക് വന്നില്ല.
അങ്ങനെ ആർക്കും ഒരു ഭാരമാവാതെ അവൾ ഈ ഭൂമിയിൽ നിന്നും യാത്രയായി. അന്ന് പൊട്ടിക്കരയാൻ അവളുടെ ചുറ്റും ഒരുപാട് പേരുണ്ടാകിരുന്നു. ഒരുപക്ഷെ അവളുടെ വിഷമഘട്ടങ്ങളിൽ ഈ കരയുന്ന ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ ഇന്നും അവൾ ഈ ഭൂമിയിൽ ജീവനോടെ കാണുമായിരുന്നു.

                     
                                         അവസാനിച്ചു