എൻ പാതി❤️ --1 "എന്താ ഇത് ദേവു....ഒന്ന് മാറിയ്ക്കെ...." എടുത്തടിച്ചത് പോലെ പറഞ്ഞതിനൊപ്പം അവനെ പുണർന്ന അവളുടെ കൈകളെ മാറ്റി കൊണ്ട് അവൻ്റെ കൈകൾ അവളെ പിറകിലേക്ക് തള്ളി മാറ്റിയിരുന്നു....തൻ്റെ പ്രിയപ്പെട്ടവൻ്റെ വാക്കുകൾ ഒരു നിമിഷം ഇടിത്തീയായി അവളിലേക്ക് പതിച്ചു....നിറഞ്ഞു വന്ന കണ്ണുകളെ അടക്കി നിർത്തി മുന്നിലേക്ക് നോക്കി നിൽക്കുന്നവനെ തനിക്കഭിമുഖമായി അവൾ തിരിച്ചു നിർത്തി.... "എന്താ ദച്ചേട്ടാ....എന്തിനാ എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നെ...ഞാനെന്ത് ചെയ്തിട്ടാ....നിക്ക് അറിയാം...എന്നെ ദേഷ്യം പിടിപ്പിക്കാൻ അല്ലേ ഇങ