അപ്പുപ്പാ..., ഈ പ്രകൃതി എന്ത് മനോഹരം ആണല്ലേ.ഈശ്വരൻ എന്ത് മന്ത്രികമായാണ് നമ്മുടെ പ്രകൃതിക്ക് രൂപം നൽകിയിരിക്കുന്നത്..... അതെ ഉണ്ണികുട്ടാ, നമ്മുടെ പ്രകൃതിയാകുന്ന അമ്മയുടെ സൗദര്യം എത്ര വർണിച്ചാലും തീരാത്ത അത്രത്തോളം ഉണ്ട്. അതെ അപ്പുപ്പാ, സ്കൂളിൽ ഒരു കഥരചന മത്സരം ഉണ്ട്. ഞാൻ അതിൽ പങ്കെടുക്കാൻ പോകുവാ. വിഷയം നമ്മുക്ക് തന്നെ തിരഞ്ഞെടുക്കാം. അപ്പൂപ്പന് അറിയോ ഞാൻ തിരഞ്ഞെടുക്കാൻ പോകുന്ന വിഷയം എന്താന്ന്. നമ്മുടെ പ്രകൃതിദേവിയെ പറ്റിയാണ് ഞാൻ എഴുതാൻ പോകുന്നത്. നിനക്ക് അറിയോ ഉണ്ണികുട്ടാ...