❤❤നിനക്കായ് 50❤❤ ©ആര്യ നിധീഷ് എല്ലാരേയും പരസ്പരം പരിചയപ്പെട്ടു വിശേഷങ്ങളും പറഞ്ഞിരിക്കവേ ആണ് അപ്പു ഫ്രഷ് ആയി വന്നത്..... രേവതിയുടെ കൂടെ നിൽക്കുന്ന അമ്മയെ കണ്ടതും അവൻ പോയി അവരെ വട്ടം ചുട്ടിപിടിച്ചു...... എന്താ ഭാനു വീട്ടിലോട്ട് ഒന്നും പോകണ്ടേ ഇവിടെ തന്നെ കൂടാൻ ആണോ പ്ലാൻ ... ഓ അവിടെ പോയിട്ട് എന്തിനാ ഇവിടെ ആകുമ്പോ മിണ്ടിയും പറഞ്ഞും ഇരിക്കാൻ രേവതി ഉണ്ട് ഇപ്പൊ അമ്മു ഉണ്ട് അവിടെ ആരാ ഉള്ളേ നി ഓഫീസെന്ന് പറഞ്ഞു പോയാൽ കണ്ണിൽ ഇരുട്ട് കേറിയാലേ വരൂ എന്നാ എനിക്ക് കൂട്ടിന് ഒരു പെണ്ണ് കേട്ട് അതും ഇല്ല.... അതുകൊണ്ട് നി ഇനി പെണ്ണ് കേട്ടിട്ടേ ഞാൻ അങ്ങോട്ടുള്ളു.....