ഭാഗം നാല് 💕 ഉച്ചത്തെ ഭക്ഷണവും കഴിച്ച് ആണ് ആ ചങ്ങാതി കൂട്ടം പിരിഞ്ഞത് .തമാശയും കളിയുമായി ചിരിയുമായി ഒരു നാലരയോടെ ......അവർ തിരിച്ച് വരുമ്പോൾ മാളു ആണ് വണ്ടി ഓടിച്ചത്.... ഡീ നീയെന്താ ഒന്നും പറയാത്തത്: :::മാളു ഞാൻ എന്തു പറയാനാ... വല്ലാതെ ടെൻഷൻ ഇനി അവൻ അമ്മേടെ അടുത്ത് പോയിരിക്കുമോ? പെട്ടെന്ന് സഡ്ഡൻ ബ്രേക്ക് ഇട്ട് മാളു വണ്ടി സൈഡിലേക്ക് നീക്കി തിരിഞ്ഞ് നോക്കി. പോയാൽ എന്താ ? ഡീ കുരിപ്പെ അവൻ അവിടെ എല്ലാരും ആയിട്ട് അത്ര ക്ലോസ് ആണെന്നറിയില്ലെ? സ്റ്റേ ഉണ്ടാവും. അനു നഖം കടിച്ചു കൊണ്ടു പറഞ്ഞു. അതിന് നിനക്ക് എന്താ? നീ അവനെ മറന്നതലേ.... ഉപേക്ഷിച്ചതല്