ഈ ഒരു വീഡിയോ ടേപ്പ് പോലീസിന്റെ ഒരു ഔദ്യോഗിക രേഖകളിലും ഉൾക്കൊള്ളിക്കാത്ത എന്റെ ഒരു പേർസണൽ ഇൻവെസ്റ്റിഗേഷന്റെ വിവരണം ആണു. ഒരു പക്ഷേ ഔദ്യോഗികമായി അതു രേഖപ്പെടുത്തിയിരുന്നെങ്കിൽ എന്റെ മാനസികാവസ്ഥ പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം എന്ന തോന്നലാവാം എനിക്ക് അതിനു തടസ്സമായി നിന്നത്. എന്നിരുന്നാലും എന്നെങ്കിലും ആർക്കെങ്കിലും ഇതു ഗുണം ചെയ്തേക്കാം എന്നു കരുതുന്നതു കൊണ്ടാണു ഞാൻ ഈ വീഡിയോ റെക്കോർഡ് ചെയ്യുന്നത്. ☆★☆★☆★☆★☆★☆★☆★☆★ ഞാൻ സി.ഐ ചന്ദ്രശേഖർ. ഈ കേസിനു ആസ്പദമായ സംഭവം നടക്കുന്നത് ആഗസ്റ്റ് 21 2018 വെള്ളിയാഴ്ചയാണ്. യൂ എസ് കോഡെഡ് ആയ ഒരു നമ്പറിൽ നിന്നുള്ള ഒരു കാൾ