"എന്നാൽ വൈകാതെ ശല്യമായിക്കൊള്ളും..." "പോടാ അവിടുന്ന്... അവൾ നല്ല കുട്ടിയാണ്... " "ആ.. എന്നാൽ വരാനുള്ളത് അനുഭവിച്ചോ... " അതു പറഞ്ഞ് പ്രസാദ് തിരിഞ്ഞു നടന്നു.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഇല്ലിക്കലിൽ ഒരു മരണവീടിന്റെ പ്രതീതിയാണ് ഇപ്പോഴുള്ളത്... നീലകണ്ഠന്റെ മനസ്സ് ആകെ അശ്വസ്ഥമായിരുന്നു... "തന്റെ കാലം കഴിയുംവരെ ഒരുപ്രശ്നവുമുണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നു... അതാണ് ഇന്ന് തീർന്നിരിക്കുന്നത്... എല്ലാം തന്റെ തെറ്റാണ്... മക്കളെ നല്ലരീതിയിൽ വളർത്തിയില്ല... അവരുടെ അമ്മയുണ്ടായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു... അവൾ പോയതു