നേരെ അടുക്കളയിലേക്കാണയാൾ ചെന്നത്... അവിടെ പ്രമീളയെ കാണാതായപ്പോൾ അയാൾ അവരുടെ മുറിയിലേക്ക് നടന്നു... അവിടേയും അവരെ കണ്ടില്ല... നീലകണ്ഠന്റെ നെഞ്ചിൽ കൊള്ളിയാൺ മിന്നി... അയാൾ അവിടെനിന്നും പുറത്തിറങ്ങി മറ്റുമുറിയിലെല്ലാം കയറിയിറങ്ങി... പ്രമീളയെ അവിടെയൊന്നും കണ്ടില്ല.. അവസാനം വീടിനോട് ചേർന്ന ചായ്പ്പിലേക്കയാൾ ചെന്നു.... "മോളേ.... " അവിടെ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു... വെറും പായയിൽ ഒരു തുണി വിരിച്ച് കിടക്കുന്ന പ്രമീളയെ അയാൾ കണ്ടു... "എന്താണ് മോളെ നീ കാണിക്കുന്നത്.. ഇതെന്താ ഇവിടെ വന്ന് കിടക്കുന്നത്... " "ഒന്നുമില്ലച്ഛാ... ഇനിമുത