അലൈപായുതേ (13)❤️❤️❤️ ✍️കിറുക്കി 😘😘😘 "ഏട്ടത്തി അവൾക്ക് എന്താ പറ്റിയെ... " തിരികെ വന്ന താരയെ കണ്ട് കാശി ചോദിച്ചു...... "അവൾക്ക് പണ്ടേ മുട്ടക്കറി ഇഷ്ടമല്ല.... പിന്നെ നമ്മളോട് അത് പറയാൻ മടി ആയിരുന്നെന്ന്.... ചപ്പാത്തിക്ക് വേറെ കറി ഇല്ലല്ലോ.... അത്കൊണ്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്യാം എന്ന് കരുതി...... പക്ഷെ എത്ര ആയാലും ഇഷ്ടം അല്ലാത്ത ഫുഡ് അല്ലേടാ.... അതാ..... വേറെ ഒരു കുഴപ്പോം ഇല്ലാ..... " കാശി അപ്പോൾ തന്നെ ടൂറിനു പോയ കിളികളെ എല്ലാം കൂട്ടിൽ കേറ്റി.... പാവം അവറ്റകൾ അവനെ ചീത്തയും വിളിച്ചു കേറി പോയി 🐦🐦 കാശി അടുത്തിരുന്നു ചപ്പാത്തിയും മുട്ടയും അടിക