അവൾ തന്റെ ആത്മമിത്രമായ അനുവിന്റെ വീട്ടിലേക്ക് നടക്കുകയാണ്. അവളുടെ കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരിക്കുന്നു. നിർത്താത്ത മുട്ടുകേട്ട് അനു വാതിൽ തുറന്നു. തുറന്നതും അനുവിന്റെ ദേഹത്തേക്ക് അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് വീണു. അനു അവളെ ദേഹത്ത് നിന്നും അടർത്തിമാറ്റി തന്റെ കട്ടിലിലേക്ക് ഇരുത്തി. അനു :എന്താടി എന്ത് പറ്റി. നീ എന്തിനാ ഇങ്ങനെ കരഞ്ഞു വിഷമിക്കുന്നത്. കാവേരി :ടി നാളെ എന്നെ പെണ്ണ് കാണാൻ ആരോ വരുന്നുണ്ട്. ഇത്ര നാളും ഓരോരോ കാര്യം പറഞ്ഞു ഞാൻ പിടിച്ചു നിന്ന്. നാളെ വരുന്നയാൾ എന്നെ കണ്ടിട്ടുണ്ടത്രെ. ജാതകവും നോക്കി. ഞാൻ എങ്ങനെ യാടി എന്റെ അച്ഛനോട് എല്ലാ