തണുവണിഞ്ഞൊരു പുലരിയിൽ ഇരുൾ ഹിമമണിഞ്ഞൊരു മാത്രയിൽ മങ്ങിയൊഴുകും സൂര്യകിരണമെൻ ജാലകത്തിലൊളിച്ചുവോ പതിയെ ഞാനാ വാതിൽ പാതി തുറന്നു വീഥിയിലെത്തവെ കിളികളൊക്കെയും എന്നെനോക്കി കളികൾ ചൊല്ലിരസിക്കയായ് നേർത്തതുള്ളികളേകി മഴയൊരു രാഗമാലിക തീർക്കയാണോ അവനെനിക്കായ് തീർത്ത പ്രണയ സ്വരങ്ങൾ മേഘം തൂകയാണോ പിറകിലൂടവനരികെ വന്നെൻ കവിളിലായ് കളമെഴുതി, മൃദുവായ് വിരലിനാലെൻ മുടികൾ തഴുകി കാതിലായ് കഥ ചൊല്ലി, കളിയായ് ഇരുകരങ്ങളിൽ നനയുമെന്നുടൽ പൊതിയവേ മനമുരുകി മഞ്ഞായ് രാഗമായ്, അനുരാഗിയായ് വിരി മാറിലായ് തല ചായ്ച്ചു, ഞാൻ. എൻ കൺകള