ഒരു നിമിഷം അമ്മു ഒന്നു പതറി എങ്കിലും അവൾ നോട്ടം ദ്രുവിയിലേക്ക് മാറ്റി....ഹോ അപ്പൊ അറിഞ്ഞുകൊണ്ടുള്ള പരിപാടി ആണല്ലേ? അമ്മു ദ്രുവിയോട് ചോദിക്കേ അവനൊന്നു ഇളിച്ചു കാണിച്ചു.. അതൊന്നുമില്ലെന്റെ അമ്മുസ്സേ അവനു നിന്നെ ഒന്നു കാണണം എന്ന് പറഞ്ഞു... അതാ... മുന്നിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന ഹാഷിയെ നോക്കി ദ്രുവി പറഞ്ഞു. അപ്പോളേക്കും ഹാഷി വന്നു അമ്മുന്റെ അരികിലെ ഡോർ തുറന്നു..... എന്നാൽ അവൾ അവനെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ ദ്രുവിയുടെ സൈഡലേക്ക് നോക്കി ഇരുന്നു.... വാടി പെണ്ണെ എന്ന് പറഞ്ഞു ഹാഷി അമ്മുവിന്റെ കൈപിടിച്ച് വലിച്ചു .... അവൾ അവന്റെ കൈ തട്ടി