ഭാഗം 16 ഒരു മുങ്ങിക്കുളി……………………………….16. ഒരു മുങ്ങിക്കുളി സമ്മേളനം കഴിഞ്ഞു മലയിറങ്ങിയ പുളവൻ മുണ്ടിയുടെ മൂന്നുതോട്ടിലെ വീടിനരികിലെത്തി. അവൻ വിളിച്ചു:\"കോഴിപ്പെണ്ണേ, നീ എവിടാ, കണ്ടിട്ട് ദിവസം കുറച്ചായല്ലോ\"മുണ്ടി പരിഭവത്തോടെ ഇറങ്ങിവന്നു.\"അണ്ണനിപ്പം തനിച്ചു നടക്കാനല്ലേ ഇഷ്ടം?ഒന്നു കണ്ടിട്ടും മിണ്ടിയിട്ടും നാളെത്രയായി?\"\"പിണങ്ങാതെ പെണ്ണേ, എനിക്ക് അമരങ്കാവിലും കൊടികുത്തിയിലും പോകാനുണ്ടായിരുന്നു. നിന്നെ കൂട്ടി പോകുന്നത് അപകടമായിരിക്കുമെന്നു കരുതി, തനിച്ചു പോയതാണ്.\"\"അപ്പം അണ്ണൻ പ്രവർത്തനത്തിൽ തന്നെയായിരുന്നു.\"\"അതെ.\"\"എനിക്കൊന്നു മുങ്ങിക്കുളിക്കണം. ആ