Aksharathalukal

Aksharathalukal

അർത്ഥം / രജനി അശോക്

അർത്ഥം / രജനി അശോക്

0
188
Love Drama Inspirational Classics
Summary

നിത്യജീവിതസംഘർഷത്താൽമനസ്സാക്ഷി തളരുമ്പോൾസുഖസമുദ്രം കിട്ടിയാലെന്തർത്ഥം..?ജലം കിട്ടാതെ വിളവുകൾ ഉണങ്ങിക്കരിഞ്ഞിടുമ്പോൾ അടുത്ത വർഷത്തിനെന്തർത്ഥം..?ബന്ധങ്ങളേതായാലും ദുഃഖത്തിൽ കൂടെയില്ലെങ്കിൽസൗഖ്യബന്ധങ്ങൾക്കെന്തർത്ഥം..?നിത്യവും കുഞ്ഞുസന്തോഷങ്ങൾ കൊഴിഞ്ഞുവീഴും ക്ഷണഭംഗുരം,ശേഷം നിത്യസുഖത്തിൻ പരീക്ഷണത്തിനെന്തർത്ഥം..?മൂർച്ഛിച്ച വാക്കിനാൽ ഉള്ളം തുളച്ചിട്ട് പ്രിയമോതും വചസ്സുകൾക്കെന്തർത്ഥം..?സൗഖ്യങ്ങളാൽ നിറഞ്ഞിട്ടും നിത്യരോഗത്തിൻ വീടായാൽ സൗകര്യങ്ങൾക്കെന്തർത്ഥം..?!!