💝#അവന്തിക💝 ********************* പാർട്ട് 4 ഭദ്രയെയും നെഞ്ചോട് ചേർത്ത് വരുന്ന സിദ്ധുവിനെ കണ്ടതും മുറിക്കുള്ളിൽ നിന്ന രമ്യയുടെ മുഖഭാവം മാറാൻ തുടങ്ങി അവളുടെ കണ്ണുകളിൽ കോപത്തിന് പകരം സ്നേഹം നിറഞ്ഞു. എന്താ??? ഭദ്രക്ക് എന്താ പറ്റിയത് ??? അതും ചോദിച്ച് അവൾ അവർക്കരികിലേക്ക് ഓടിയടുത്തു. സിദ്ധുവിന്റെ കയ്യിൽ നിന്ന് അവനോടൊപ്പം ചേർന്ന് ഭദ്രയെ രമ്യയും കൈകൾ കൊണ്ട് താങ്ങി. അവളെ പതിയെ അടുത്ത് കിടന്ന കട്ടിലിലേക്ക് കിടത്തി. കട്ടിലിൽ നിന്ന് ഭദ്രയുടെ തല ഉയർത്തി രമ്യ തന്റെ മടിയിലേക്ക് കിടത്തി. അവൾ വാത്സല്യത്തോടെ ഭദ്രയുടെ തലമുടികളിൽ തലോടാൻ തുടങ്ങി. രമ്യയുടെ മ