ബാലൻ നായരുടെ കഥ ************************ ഈട്ടി ത്തറ കടവിലെ ഇലഞ്ഞിപൂ മണം പടരുന്ന വഴികൾക്ക് ചിരപരിചിതമായിരുന്നു ബാലന്നായരും അദ്ദേഹത്തിന്റെ കാഴ്ചയുടെ കഥകളും. അവധികാലം ചിലവഴിക്കാൻ അമ്മവീട്ടിൽ വരുമ്പോഴാണ് അമ്മാമ്മയുടെ പഴങ്കഥകളിലൂടെ ബാലൻ നായർ എനിക്കു പരിചിതനാകുന്നത്. ഗ്രാമത്തിലെ എല്ലാ വീടുകളിലും എത് നേരവും കേറി ചെല്ലാൻ സാധിക്കുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു ബാലൻ നായർ. ആള് അടുത്തെത്തുമ്പോഴേ എല്ലാവരും അറിയും. ഒരു പ്രത്യേക താളത്തിലുള്ള ടിക് ടിക് ശബ്ദം മുൻപേ തന്നെ കേട്ടു തുടങ്ങും. കുത്തിപിടിച്ചു നടക്കുന്ന ഇരുമ്പ് വടിയുടെ സ്വരം കേൾക്കാൻ ഒരു പ്രേത്യേക രസമാണ