"ഈ ബന്ധത്തെ പറ്റി ഇപ്പോൾ നിന്റെ അനിയത്തി എന്തെങ്കിലും പറയാറുണ്ടോ....? " അതു കേട്ട് ഉണ്ണികൃഷ്ണമേനോൻ ഒരു നിമിഷം മിണ്ടാതെ നിന്നു... പിന്നെ അയാൾ വിശ്വനാഥമേനോനെ നോക്കി "അതാണ് പ്രശ്നം... അവൾക്ക് എങ്ങനെങ്ങിലും ഈ വിവാഹം നടത്തണമെന്നാണ് ആഗ്രഹം.... ഈ വിവാഹത്തിലൂടെ അവൻ നേരെയാകുമെന്നാണ് അവൾ പറയുന്നത്.... " "അപ്പോൾ ഒരു പരീക്ഷണം അല്ലേ... അതിന് നീ കൂട്ടുനിൽക്കുന്നല്ലേ... " "ഞാനെന്തു ചെയ്യണമെന്ന് എനിക്കറിയില്ല... ചെകുത്താനും കടലിനും നടുക്കാണ് ഞാനിപ്പോൾ... " ഉണ്ണികൃഷ്ണാ ഞാനൊരു കാര്യം പറയാം... ഇത് നീ ആലോചിച്ച് തീരുമാനമെടുക്കേണ്ട വിഷയമാണ്... സംഗ