Aksharathalukal

Aksharathalukal

പുതിയ ആകാശം

പുതിയ ആകാശം

3.3
267
Inspirational
Summary

മയിലാടുംപാറ എന്ന സുന്ദര വനത്തിലെ വളരെ ഉയരമുള്ള ആൽമരത്തിൽ സത്യൻ എന്ന് പേരുള്ള ആൺതത്തയും ഷീലയെന്നു പേരുള്ള പെൺതത്തയും സന്തോഷത്തോടെ താമസിച്ചിരുന്നു.വലുതും ചെറുതുമായ കിളികളും അണ്ണാൻ, ഓന്ത്,  മരപ്പെട്ടി  തുടങ്ങിയ ചെറു ജീവികളും ആ മരത്തിൽ പാർത്തിരുന്നു.പെൺതത്ത മിസ്സ്‌ ഷീല മുട്ടയിടാറായപ്പോൾ വളരെ കഷ്ടപ്പെട്ട്  അവർ മൂന്ന് അറകളുള്ള മനോഹരമായ  കൂടുണ്ടാക്കി. ഒന്ന് അവർക്ക്, ഒന്ന് അവരുടെ മക്കൾക്ക്‌, മൂന്നാമത്തത് വിരുന്നുകാർക്ക്.ഒരു ദിവസം ഷീലതത്ത ഉറക്കെ കരഞ്ഞുകൊണ്ട് അകത്തെ മുറിയിൽപോയി  വലിയ ഒരു മുട്ടയിട്ടു. പിന്നെയും കരഞ്ഞു.വിവരമറിഞ്ഞ സത്യൻ പെട്ട