"നമുക്കു നോക്കാം... അവൻ നാളെ കഴിഞ്ഞാൽ കണ്ണൂരുള്ള ഏതോ കൂട്ടുകാരന്റെ അടുത്തേക്ക് പോവുകയാണെന്ന് പറഞ്ഞത്... ഞാൻ അവനോട് പറഞ്ഞ ചില കാര്യങ്ങൾ നോക്കുമ്പോൾ അവനിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അവൻ ഇവിടെനിന്നും പോകില്ല... മറിച്ച് മയൂഖയും നമ്മളും ഇപ്പോൾ നേരിടുന്ന പ്രശ്നത്തിന് ഒരു തീർപ്പുണ്ടാക്കിയിട്ടേ അവൻ പോകൂ... " ശിവൻ പറഞ്ഞുനിർത്തിയതും അവന്റെ ഫോണിലേക്കൊരു കോൾ വന്നു... പരിചയമില്ലാത്ത നമ്പർ കണ്ടപ്പോൾ അവനൊരൽപ്പം നീരസം തോന്നി... "ആരാണിപ്പോൾ ഈ നേരത്ത്... പരിചയമുള്ള നമ്പറുമല്ലല്ലോ... " "നീ ഏതായാലും എടുക്ക്... ചിലപ്പോൾ ആ മോഹനന്റെ ഭാര്യയോ മറ്റോ ആയി