ചുവപ്പിനോട് എന്നും വല്ലാതൊരു ഇഷ്ടമാണ്... ഒരു പെണ്ണിന് മാത്രമേ ചുവപ്പിനെ ഇത്രയും ആഴത്തിൽ സ്നേഹിക്കാൻ കഴിയൂ.ചോരയുടെ ചൂടേറ്റ് പിറന്നു വീഴുമ്പോൾ മുതൽ ഒരു പെണ്ണിന്റെ ജീവിതായാത്രയിൽ പതിഞ്ഞു കിടക്കുന്നു ചുവപ്പ് നിറം...പിച്ച വെക്കുമ്പോൾ മുട്ടും കൈയും പൊട്ടി പുറത്തേക്ക് വന്ന ചോരക്കും നിറം ചുവപ്പ്. ആദ്യമായി കളിപ്പാട്ടമായി കിട്ടിയ പാവക്കുട്ടിക്കും ഇളം ചുവപ്പ് നിറത്തിൽ ഉള്ളൊരു കുപ്പയാമായിരുന്നു.ബാല്യത്തിൽ വെള്ള കമ്മിസിനുള്ളിൽ പെറുക്കി കൂട്ടിയ മഞ്ചാടി മണിക്കൾക്കും നിറം ചുവപ്പ്. കൗമാരത്തിൽ തുടയിലൂടെ അരിച്ചു ഇറങ്ങി വന്ന രക്തത്തുളികൾക്കും നി