PART-14 ✍️MIRACLE GIRLL " Your game is going to end... Amirah.. " അവൻ ഒരു അർത്ഥം ലഭിക്കാത്ത പുഞ്ചിരിയോടെ പതിയെ മൊഴിഞ്ഞു. *********************** രാത്രി, അമീറ കുളിച് ഫ്രഷായി വന്നപ്പോഴേക്കും, ടേബിളിൽ തന്റെ ഫേവറിറ്റ് ഇറ്റാലിയൻ ഫുഡായ Mushroom Risotto സെർവ് ചെയ്ത് വെച്ചിരിക്കുന്നത് കണ്ട്, അവളുടെ കൈ അതിലേക്ക് നീണ്ടെങ്കിലും, ഖാലിദ് അങ്ങോട്ട് വരുന്നത് കണ്ട് അവളൊരു മടിയോടെ മുറിയിലേക്ക് പോകാൻ ഭാവിച്ചു. " അത് കഴിച്ചിട്ട് പോടീ... നിനക്ക് വേണ്ടി ഉണ്ടാക്കി വെച്ചതാ.. " ഖാലിദ് അവളെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു. എന്നാൽ, അവൾ അത് കെട്ടിട്ടേയില്ലെന്ന മട്ടിൽ, ഒരു ചെയർ വലിച്ചിട്ടു അതിലേക്കിരുന്ന്, ഫോണിൽ കുത്തികളിച്ചുകൊണ്ട