താലികെട്ടിനു ശേഷംഎല്ലാരുടെയും അനുഗ്രഹം വാങ്ങലും ഫോട്ടോ എടുക്കലും മറ്റുമായിരുന്നു. ക്യാമറമാൻ പറയുന്നതിന് അനുസരിച്ചു നിന്നും ഇരുന്നും രണ്ടുപേരും മടുത്തുപോയി. അതിനു ശേഷം ഭക്ഷണമൊക്കെ കഴിഞ്ഞു ആമിയുടെ വീട്ടുകാരും ആദിയുടെ വീട്ടുകാരും ആമിയും കൂടെ നിന്നു സംസാരിക്കുകയായിരുന്നു. ആദി ദൂരെ മാറി നിൽപ്പുണ്ട്, ""കണ്ടാൽ ഒരു ആനചന്തമൊക്കെ ഉണ്ട്, പക്ഷെ കൈയിലിരിപ്പ് മഹാ പിശകാണ്, എങ്ങനെ സഹിക്കുമെന്തോ "" ആദി ആമിയെ നോക്കി ആലോചനയിലാണ്. ""ഇങ്ങേരെന്തിനാ ഇങ്ങോട്ട് നോക്കി നിൽക്കുന്നത് വൃത്തികെട്ടവൻ"" -ആമി ദേഷ്യത്തോടെ അവനെ നോക്കി. ""അവളുടെ നോട്ടം കണ്