Aksharathalukal

Aksharathalukal

❤ധ്രുവാ-9❤

❤ധ്രുവാ-9❤

4.7
2 K
Love Suspense Inspirational
Summary

\"രാധ അപ്പച്ചിയുമുണ്ടോ..... Oh my God...!... അപ്പച്ചീ....\" അപ്പായുടെ നെഞ്ചിൽ നിന്ന് തല ഉയർത്തിയപ്പോഴാണ് തന്നെ നോക്കി കൈ കെട്ടി നിൽക്കുന്ന രാധയെ കാണുന്നത്.... പിന്നെ ആ കൈക്കുള്ളിലേക്ക് ചേക്കേറി....\"അപ്പച്ചി മാത്രവല്ലെടി.... ഞങ്ങളുമുണ്ട്.....\" ആ ശബ്ദം കെട്ടിടത്തേക്ക് നോക്കിയപ്പോൾ കണ്ട് അല്പം പരിഭവത്തോടെയുള്ള ഒരു മുഖവും സന്തോഷത്തോടെയുള്ള മറ്റൊരു മുഖവും....\"വല്യേട്ടാ..... നിങ്ങളെല്ലാരും ഉണ്ടാരുന്നോ....? \" പിന്നെ അവിടെ ആകെ സ്നേഹപ്രകടനങ്ങൾ ആയിരുന്നു.....രാധക്ക് രണ്ട് ആൺമക്കളാണ്....മൂത്തവൻ അഭിലാഷ്....ഇളയവൻ അഭിഷേക്....അഭിലാഷ് ഉണ്ണിയുടെ പ്രായവും അഭിഷേക് ശിവയെക്കാൾ ഒരു വയസ്സിനു മൂത്തതുമാണ്.