നിരഞ്ജൻറെ സ്വന്തം പാറു Chapter 98“എൻറെ ഫോണും ഇവിടെ ഉണ്ടായിരുന്നു മെഡിസിനും ഒന്നും തന്നെ കാണാൻ ഇല്ല.”അതുകേട്ട് സൂര്യൻ പരിഭ്രമത്തോടെ ചോദിച്ചു.“ഞാൻ വിളിച്ചപ്പോൾ നീ ആയിരുന്നുവോ അറ്റൻഡ് ചെയ്തത്?”“അതെ… സാർ വിളിച്ചു കഴിഞ്ഞ ശേഷം ആണ് ഞാൻ നന്ദൻ സാറിനു മെഡിസിൻ നൽകാൻ തുടങ്ങിയത്. അന്നേരമാണ് ആ പെണ്ണ് വന്നത്.”അതുകേട്ട് സൂര്യന് ചെറിയ ആശ്വാസം തോന്നി.താൻ പറഞ്ഞത് വേറെ ആരും കേട്ടിട്ടില്ല എന്ന് അവൻ ആശ്വസിച്ചു.എന്നാൽ സൂര്യൻ പറഞ്ഞത് ശരിക്കും മനസ്സിലാക്കാതെയാണ് മെയിൽ നഴ്സ് മറുപടി നൽകിയത് എന്ന സത്യം രണ്ടു പേർക്കും അറിയാതെ പോയി.ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ട് ശശാങ്കൻ സോഫയി