അവൾ ആ ജനാലയ്ക്ക് പുറത്തുള്ള പക്ഷികളെ നോക്കി കൊണ്ടിരിക്കുന്നു. മേഘങ്ങൾ പതുക്കെ നീങ്ങി തുടങ്ങി. കാർമേഘങ്ങൾ കെട്ടി പുണരാൻ തുടങ്ങി. മഴയുടെ വരവ് മുൻകൂട്ടി അറിഞ്ഞത് കൊണ്ടായിരിക്കണം, പക്ഷികൾ അവരുടെ വാസസ്ഥലങ്ങളിലേക്ക് പറന്നകന്നു. പക്ഷികളുടെ ചിറകടിയും കണ്ടുകൊണ്ട് പതിയെ അവൾ ആ ജനാലകമ്പികളിൽ പിടിച്ച കൈകൾ വിടുവിച്ചു. പതിയെ അവൾ നടന്നു നീങ്ങി. നടന്നു നീങ്ങവേ പുറകീന്ന് അവളുടെ അമ്മ വിളിച്ചു. " ക്ലാരെ, നിന്നോട് റെസ്ററ് എടുക്കാനല്ലെ ഡോക്ടർ പറഞ്ഞിട്ടുള്ളത്? " " പിന്നെ എന്തിനാ മോളെ ഇങ്ങനെ എഴുന്നേറ്റ് നടക്കുന്നത്? " അവൾ ആ ചോദ്യത്തിന് മറുപടി പറയാതെ കട്ടിലിനടുത്തേക്ക് ന