\"പിന്നെ അവളെ കണ്ടുപിടിക്കാൻ ഞാനും നിന്നെ സഹായിക്കാം... എന്നിട്ടവളെ ഇല്ലാതാക്കുകയോ വളർത്തുകയോ ചെയ്യ്... സ്വന്തം കൂട്ടുകാരനായിപ്പോയില്ലേ... ഉപേക്ഷിച്ചുകളയാൻ മനസ്സനുവദിക്കുന്നില്ല... \"അത്രയും പറഞ്ഞ് ഗിരീഷ് നടന്നകന്നു... അവൻ പോകുന്നതും നോക്കി കുറച്ചുനേരം പ്രകാശൻ നിന്നു... പിന്നെ എഴുന്നേറ്റ് തന്റെ കാറിൽ കയറി... അത് അടുത്തുള്ള ബാർ ലക്ഷ്യമാക്കി കുതിച്ചു... ഈ സമയം ഭദ്ര ജനിച്ചുവളർന്ന വീട്ടിൽ... \"സരോജിനി നീയറിഞ്ഞോ... ആ പെണ്ണ് ഉള്ളാട്ടെ വീട്ടിൽനിന്നും ഇറങ്ങിപ്പോയെന്ന്... എവിടേക്കാണ് പോയതെന്ന് ഒരു വിവരവുമില്ല... വിശാലയും പ്രീതിയും ആകെ ടെൻഷനടിച്ച് നിൽക്കുകയാണ്... \"സര